Speaker cancelled Uralungal society's contracts in Niyamasabha
തിരുവനന്തപുരം: നിയമസഭയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കരാറുകള്‍ റദ്ദാക്കി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ പരിപാലന ചുമതലയില്‍ നിന്നടക്കം ഊരാളുങ്കലിനെ ഒഴിവാക്കി. നിയമസഭയ്ക്കുള്ളില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ച ഉത്തരവുകള്‍ ഉള്‍പ്പടെയാണ് റദ്ദ് ചെയ്തിരിക്കുന്നത്. അതേസമയം കുറച്ചുകൂടി തെളിവുകള്‍ കിട്ടാനുണ്ടെന്നും എന്നാല്‍ സ്പീക്കര്‍ എന്ന നിലയില്‍ നിലവില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Keywords: Speaker, Niyamasabha, Uralungal society, Contracts


COMMENTS