കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയുട...
കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന ഓഡിയോ വിവാദത്തെക്കുറിച്ചും പിഷാരടി പ്രതികരിച്ചു. ഓഡിയോ ചോർന്നതല്ല, മനപ്പൂർവം പുറത്തുവിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. "ഓഡിയോയുടെ ക്ലാരിറ്റി കേട്ടാല്‍ തന്നെ അത് ലീക്കായതല്ല, റിലീസ് ചെയ്തതാണെന്ന് മനസ്സിലാകും. അത് വ്യക്തിപരമായി എന്നെ വേദനിപ്പിച്ചിട്ടുണ്ട്," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Key Words : Ramesh Pisharody, Resignation, AMMA, ad hoc Committee

COMMENTS