വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം: മന്ത്രി

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും...




തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 

എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വൈദ്യതി മേഖലയുമായി ബന്ധപ്പെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും വൈദ്യുതി വിതരണ, ഉൽപ്പാദന, പ്രസരണ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളുടെ സഹകരണവും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതായി പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ, വൈദ്യുതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗത്തിൽ നിർദ്ദേശിച്ചു. ദുരുപയോഗങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഉദ്യോഗസ്ഥർ കൂടുതൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാൻ കെ എസ് ഇ ബി ഓഫീസുകൾ കൂടുതൽ ജാഗ്രത പുലർത്തണം.മഴ തുടങ്ങിയതോടെ മരം വീണും പോസ്റ്റുകൾ ഒടിഞ്ഞും  ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.  

വൈദ്യുത രംഗത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആരും അതിന്റെ ഇരകളാകാൻ  പാടില്ലെന്നതാണ് സർക്കാരിന്റെ നയം. അർഹമായ നഷ്ടപരിഹാരം നൽകി, ജനങ്ങളുടെ സഹകരണത്തോടും ചർച്ചകളിലൂടെയും മാത്രമേ വികസനവുമായി മുന്നോട്ട് പോകൂ എന്ന് മന്ത്രി വ്യക്തമാക്കി.

Key Words : Electricity, Sunny Joseph

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7805,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18632,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2590,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,409,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1053,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1238,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2560,
ltr
item
www.vyganews.com: വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം: മന്ത്രി
വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം: മന്ത്രി
https://blogger.googleusercontent.com/img/a/AVvXsEhlQPLOAWePh3rfrMCpaj8B_BsbSw34vSeWWLVf1SGT21pzVKJuK_Oal7LmhuQZgR-CrnLQWYOhE7W4dpY0KXCLDCn5gphKY3YU9dwseiHylRVwKlCL12IISulKK_RlH8ldRw5cJvz9IrY2tO7VcyPmrzn2JJQj7gK8kPOpz2IeGh0_yFRFSaGN_dKR5JoQ
https://blogger.googleusercontent.com/img/a/AVvXsEhlQPLOAWePh3rfrMCpaj8B_BsbSw34vSeWWLVf1SGT21pzVKJuK_Oal7LmhuQZgR-CrnLQWYOhE7W4dpY0KXCLDCn5gphKY3YU9dwseiHylRVwKlCL12IISulKK_RlH8ldRw5cJvz9IrY2tO7VcyPmrzn2JJQj7gK8kPOpz2IeGh0_yFRFSaGN_dKR5JoQ=s72-c
www.vyganews.com
https://www.vyganews.com/2026/07/public-representatives-and-officials.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/public-representatives-and-officials.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy