ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ ഒരു മണിക്കൂറിലധികമായി വൈദ്യുതി തടസ്സം. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു. ഇത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒരാ...
ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ ഒരു മണിക്കൂറിലധികമായി വൈദ്യുതി തടസ്സം. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു. ഇത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് ഷോക്കേൽക്കുകയും ചെയ്തു. ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്കാണ് വൈദ്യുതാഘാതമേറ്റത്. ഇദ്ദേഹത്തെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വൈദ്യുതി തടസപ്പെട്ടതോടെ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതെ വരികയും കേരള ഹൗസിലെ വകുപ്പുകളുടെ പ്രവർത്തനം താറുമാറാകുകയും ചെയ്തു. കാന്റീൻ പ്രവർത്തനവും നിലച്ചു. മന്ത്രി കെ എം ഷാജി കേരള ഹൗസിൽ ഉള്ളപ്പോഴാണ് വൈദ്യുതി തടസ്സമുണ്ടായത്. പ്രശ്‌നം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് വിവരം.
Key Words : Power Outage, Delhi's Kerala House

COMMENTS