തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ നിർണായകമായ സംഘടനാ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. നിലവിലെ മുന്നണി കൺവീനർ ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ നിർണായകമായ സംഘടനാ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. നിലവിലെ മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ, മുൻ മന്ത്രി പി. രാജീവിനെ പുതിയ എൽഡിഎഫ് കൺവീനറാക്കാൻ പാർട്ടിയിൽ സജീവ ചർച്ചകൾ ആരംഭിച്ചു. പി. രാജീവിനെ കൂടുതൽ സുപ്രധാനമായ പാർട്ടി പദവികളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന.
സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും അടിമുടി മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള അഴിച്ചുപണിയാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ മതിയായ പ്രാതിനിധ്യമില്ലാത്ത ജില്ലകളെ പരിഗണിച്ചുകൊണ്ട് പ്രാദേശിക സമവായത്തിനും പുതിയ നേതൃനിരയെ ഉയർത്തിക്കൊണ്ടുവരാനും പാർട്ടി ശ്രമിക്കും.കേന്ദ്ര കമ്മിറ്റിയുടെ പരാജയ വിലയിരുത്തലുകളുടെയും താഴെത്തട്ടിൽ നിന്നുള്ള കടുത്ത വിമർശനങ്ങളുടെയും അടിസ്ഥാനത്തിലാണ് തിരുത്തൽ നടപടികൾ വേഗത്തിലാക്കുന്നത്.
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് വെച്ച് നടക്കുന്ന വിശാലമായ പാർട്ടി നേതൃയോഗത്തിൽ വെച്ചായിരിക്കും പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾക്ക് അന്തിമ രൂപം നൽകുക. വരാനിരിക്കുന്ന നിർണായക രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ അഴിച്ചുപണി.
Key Words : CPM, P. Rajeev, LDF convener

COMMENTS