കാസർകോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും ഇയാളുടെ...
കാസർകോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും ഇയാളുടെ കൂട്ടാളിയുമാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്.
രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. അറസ്റ്റിലായവരിൽ ഒരാളായ ലാലാ കബീറിന്റെ പേരിൽ കേരളത്തിലും കർണാടകയിലുമായി കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകളുണ്ട്. മൈസൂരു ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ പുറത്തിറങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളു.
കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ കെ.പി. ഗണേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Key Words : Operation Toofan, Arrest

COMMENTS