ബംഗളൂരു : കര്‍ണാടകയില്‍ ക്വാറിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ ദേഹത്തേക്ക് വീണ് ഒമ്പതു തൊഴിലാളികൾ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മരിച്ചവരി...
ബംഗളൂരു : കര്‍ണാടകയില്‍ ക്വാറിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ ദേഹത്തേക്ക് വീണ് ഒമ്പതു തൊഴിലാളികൾ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളുരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷര്‍ ആന്റ് ക്വാറിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
കൂറ്റന്‍ പാറക്കല്ലുകള്‍ ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകള്‍ താഴെ ജോലി ചെയ്യുന്നവരുടെ ദേഹത്ത് പതിക്കുകയായിരുന്നു.
Key Words : Nine Killed, Karnataka Quarry Accident

COMMENTS