ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടി സഹപാഠിയായ ആൺസുഹൃത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് ...
ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ
മലയാളി പെൺകുട്ടി സഹപാഠിയായ ആൺസുഹൃത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൾ അനം (23) എന്ന യുവാവിനെ ഉസ്ബക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇരുവരും. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ തമ്മിൽ വ്യക്തിപരമായ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. പഠനസ്ഥലത്തുവെച്ച് നടന്ന വാക്കുതർക്കത്തിനിടെ പ്രതി കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ കടുത്ത ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
ആക്രമണത്തിന് ശേഷം പ്രതി തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉസ്ബക്കിസ്ഥാൻ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ നിയമനടപടികൾ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള തുടർനടപടികൾക്ക് ശേഷം മൃതദേഹം ഹരിപ്പാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.
Key Words : Malayali Student Died, Uzbekistan, Murder

COMMENTS