ഹോ ചി മിന്‍ സിറ്റി : വിയറ്റ്‌നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശിക...
ഹോ ചി മിന്‍ സിറ്റി : വിയറ്റ്‌നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശികളുമായ എ.സി തോമസ്, ഭാര്യയായ ലവ്‌നി തോമസ് എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെയും മരിച്ചവരുടേയും പട്ടിക വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. മരണപ്പെട്ട 15 പേരിൽ രണ്ട് പേർ കേരളത്തിൽനിന്നും മൂന്ന് പേർ ആന്ധ്രപ്രദേശിൽനിന്നും പത്ത് പേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്.
ഹോണ്‍ മേ റൂട്ട് ദ്വീപില്‍ നിന്ന് അന്‍ തോയി തുറമുഖത്തേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കനത്ത കാറ്റും പ്രക്ഷുബ്ധമായ കടലുമാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബോട്ടില്‍ 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടക്കം 36 പേരാണ് ഉണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ എംബസിയും ഹോ ചി മിന്‍ സിറ്റിയിലെ കോണ്‍സുലേറ്റ് ജനറലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
സഹായത്തിനായുള്ള ഫോണ്‍ നമ്പറുകള്‍:
- ഹോ ചി മിന്‍ സിറ്റി കണ്‍ട്രോള്‍ റൂം: +84 36 281 7930, +84 91 552 37 14, +84 33 452 0414
- ഹാനോയി കണ്‍ട്രോള്‍ റൂം: +84 91 308 9165
അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിയറ്റ്‌നാം അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
Key Words : Malayali Couple, Speedboat Accident Vietnam


COMMENTS