അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സംഭാവനത്തട്ടിപ്പ് വിവാദങ്ങൾക്കൊടുവിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര...
അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സംഭാവനത്തട്ടിപ്പ് വിവാദങ്ങൾക്കൊടുവിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൽ നിർണായക നേതൃമാറ്റം. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ചമ്പത് റായിയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര ജനറൽ സെക്രട്ടറി ബജ്‌റംഗ് ലാൽ ബാഗ്രയെ പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
അയോധ്യയിൽ ചേർന്ന ട്രസ്റ്റിന്റെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.ചമ്പത് റായിക്കൊപ്പം ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയും സ്ഥാനം രാജിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ കാണിക്കപ്പണത്തിലും സംഭാവനകളിലും വൻതോതിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ജൂൺ 26-നാണ് ചമ്പത് റായി രാജി സമർപ്പിച്ചത്.
തിങ്കളാഴ്ച ചേർന്ന ഔദ്യോഗിക യോഗം ഈ രാജി അംഗീകരിക്കുകയായിരുന്നു.സുതാര്യത ലക്ഷ്യം വെച്ച് പുതിയ നേതൃത്വംമുൻ നാഷണൽ അലുമിനിയം കമ്പനി മേധാവിയും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ ബജ്‌റംഗ് ലാൽ ബാഗ്ര ട്രസ്റ്റിന്റെ തലപ്പത്തേക്ക് വരുന്നത് സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വിഎച്ച്പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോടിക്കണക്കിന് ഭക്തർ നൽകിയ പണം വ്യവസ്ഥാപിതമായി തട്ടിയെടുക്കപ്പെട്ടു എന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചമ്പത് റായിയുടെ ഡ്രൈവർ ഉൾപ്പെടെ എട്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Key Words : Ayodhya Ram Temple, Champat Rai, VHP, Bajrang Lal Bagra

COMMENTS