ബോളിവുഡ് ചലച്ചിത്ര രംഗത്ത് നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനങ്ങളെയും ഇരട്ടത്താപ്പുകളെയും കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടി കൃതി സനോൺ. പ്രശസ്ത ...
ബോളിവുഡ് ചലച്ചിത്ര രംഗത്ത് നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനങ്ങളെയും ഇരട്ടത്താപ്പുകളെയും കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടി കൃതി സനോൺ. പ്രശസ്ത യുട്യൂബർ ലില്ലി സിങ്ങിന്റെ ‘ഷെയിം ലെസ്’ എന്ന ടോക്ക് ഷോയിൽ സംസാരിക്കവെയാണ് താരം സിനിമാ സെറ്റുകളിൽ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തിയത്.
തന്റെ കരിയറിൽ മോഡലിങ്, എഞ്ചിനീയറിങ് പഠനം തുടങ്ങി പല മേഖലകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് ബോളിവുഡിൽ നിന്നാണെന്ന് കൃതി പറഞ്ഞു.
സിനിമകളിൽ വനിതാ താരങ്ങളോട് കാണിക്കുന്ന സമീപനങ്ങളെക്കുറിച്ച് കൃതി തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. സിനിമയിലെ ഒരു രംഗത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ സംശയങ്ങൾ ചോദിക്കുന്ന നടിമാരെ ‘അമിതമായി ചോദ്യം ചെയ്യുന്നവൾ’ എന്ന് മുദ്രകുത്തുന്ന പ്രവണതയുണ്ട്. എന്നാൽ ഇതേ ചോദ്യങ്ങൾ ഒരു നടനാണ് ചോദിക്കുന്നതെങ്കിൽ അതിനെ സിനിമയോടുള്ള സമർപ്പണമായാണ് പലരും കാണുന്നത്.
പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അത്രയും മികച്ച വാനുകളോ മറ്റ് സൗകര്യങ്ങളോ വനിതാ താരങ്ങൾക്ക് ലഭിക്കാറില്ല. ഇത് ഭൗതിക സൗകര്യങ്ങളുടെ കുറവ് എന്നതിനേക്കാൾ സ്ത്രീകളെ താഴ്ന്നവരായി കാണുന്ന ചിന്താഗതിയുടെ പ്രതിഫലനമാണ്.
സെറ്റുകളിലെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് പുരുഷ താരങ്ങളെ വലിയ പേടിയാണ്. നടന്മാരെ കാത്തുനിർത്താൻ മടിയുള്ളതുകൊണ്ട്, അവർ എപ്പോഴും നടിമാരെയാണ് ആദ്യം സെറ്റിലേക്ക് വിളിച്ചുവരുത്തുന്നത്. സ്ത്രീകളാകുമ്പോൾ എളുപ്പത്തിൽ കാര്യങ്ങളോട് അഡ്ജസ്റ്റ് ചെയ്യും എന്ന ചിന്തയാണ് ഇതിന് പിന്നിൽ.
പഴയ കാലത്തെ അപേക്ഷിച്ച് ശക്തമായ സ്ത്രീ കഥാപാത്രങ്ങളും കൂടുതൽ വനിതാ നിർമാതാക്കളും സിനിമയിലേക്ക് കടന്നുവരുന്നത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൃതി സനോൺ കൂട്ടിച്ചേർത്തു. ഷാഹിദ് കപൂർ, രശ്മിക മന്ദാന എന്നിവർക്കൊപ്പം അഭിനയിച്ച 'കോക്ടെയ്ൽ - 2' ആണ് കൃതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
Key Words : Kriti Sanon, Gender Discrimination, Cinema

COMMENTS