തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോവുന്നതെന്ന് വിലയിരുത്തിയ കോടതി പൊതുതാത്പര്യ ഹർജി തീർപ്പാക്കി.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സി ബി ഐ അന്വേഷണം വേണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. എന്നാല്‍ കേസില്‍ ഇതുവരെ 25 പേരെ അറസ്റ്റു ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഇ ഡി പരിശോധനയ്ക്ക് എത്തുന്നതിനു മുൻപ് അറിയിച്ചിരുന്നില്ലെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല. ഇന്‍റലിജൻസിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. കോടതി ഇത് ശരി വയ്ക്കുകയായിരുന്നു.
Key Words : High Court, ED Raid, Pinarayi Vijayan

COMMENTS