Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 125 രൂപയുടെയും പവന് 1000 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 13,315 രൂപയും പവന് 1,06,520 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണത്തിന് വില കുറയുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വില കുറഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,000 രൂപയായി. എന്നാല്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 245 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Decrease

COMMENTS