Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,130 രൂപയും പവന് 1,05,040 രൂപയുമായി. തുടര്‍ച്ചയായ നാലു ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
അതേസമയം രാജ്യാന്തര വില ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 10,795 രൂപയായി. 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5 രൂപ വര്‍ദ്ധിച്ച് 8405 രൂപയും 9 കാരറ്റ് ഗ്രാമിന് 5 രൂപ വര്‍ദ്ധിച്ച് 5420 രൂപയുമായി. അതേസമയം വെള്ളിവില ഗ്രാമിന് 235 രൂപയില്‍ തുടരുകയാണ്.
Keywords: Gold rate, Kerala, Increase, Today


COMMENTS