കൊച്ചി : പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്...
കൊച്ചി : പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടില്‍ സർവീസ് നടത്തുന്ന 'ലിറ്റില്‍ ഫ്ലവർ' എന്ന ബസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ അടിയന്തര നടപടി. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപയാണ് ബസുടമയില്‍ നിന്ന് പിഴയായി ഈടാക്കിയത്
സംസ്ഥാന സർക്കാർ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രാ പ്രഖ്യാപിച്ചപ്പോള്‍, അതില്‍ പ്രതിഷേധിച്ചാണ് 'ലിറ്റില്‍ ഫ്ലവർ' ബസ് ഉടമ തങ്ങളുടെ ബസില്‍ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് രംഗത്തെത്തിയത്. ഈ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ തരംഗമായിരുന്നു. എന്നാല്‍ അന്നുമുതല്‍ പുരുഷന്മാർക്ക് സൗജന്യമായി യാത്രയൊരുക്കിയ ഈ ബസിന് പിന്നീട് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്.
Key Words : Free Travel, Motor Vehicle Department

COMMENTS