അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും. അഞ്ച് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിക്കും. എഫ്‌ഐറിന്റെ അടിസ്ഥനത...
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും. അഞ്ച് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിക്കും. എഫ്‌ഐറിന്റെ അടിസ്ഥനത്തിലാകും പരിശോധന നടത്തുക.
കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലിസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ ചുരുളഴിഞ്ഞത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളില്‍ പതിയാതെ വളരെ വിദഗ്ധമായായിരുന്നു മോഷണം. സംഘത്തിലെ ഒരാള്‍ പണം മോഷ്ടിക്കുമ്പോള്‍ മറ്റുള്ളവര്‍ അയാള്‍ക്ക് ചുറ്റും ഒരു സുരക്ഷാ വലയം തീര്‍ത്ത് ക്യാമറകളുടെയും മറ്റുള്ളവരുടെയും നോട്ടത്തില്‍ നിന്നും മറച്ചുപിടിക്കുകയായിരുന്നു ഇവരുടെ രീതി.
ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ക്യാമറകള്‍ ഒരു കണ്‍ട്രോള്‍ റൂം വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാര്‍ ഇവരുടെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നതും പ്രതികള്‍ക്ക് സഹായകരമായി.മോഷ്ടിച്ച പണം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധം താല്‍ക്കാലികമായി ശുചിമുറികളില്‍ ഒളിപ്പിച്ചു വെക്കുകയും പിന്നീട് പുറത്തേക്ക് കടത്തുകയുമായിരുന്നു.ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരായതിനാല്‍ ആരും തങ്ങളെ സംശയിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.
Key Words : ED , Ayodhya Ram Temple

COMMENTS