കൊച്ചി: സി പി എമ്മിനെതിരെ വിമർശനവുമായി പി കെ ശശി. ബ്രസീല്‍ ലോകകപ്പ് മത്സരത്തില്‍ നിന്ന് വിടവാങ്ങിയ പോലെ സി പി എം കേരള രാഷ്ട്രീയത്തില്‍ നിന്ന...
കൊച്ചി: സി പി എമ്മിനെതിരെ വിമർശനവുമായി പി കെ ശശി. ബ്രസീല്‍ ലോകകപ്പ് മത്സരത്തില്‍ നിന്ന് വിടവാങ്ങിയ പോലെ സി പി എം കേരള രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുമെന്ന് പി കെ ശശി പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പി കെ ശശി ഉന്നമിട്ടു. എം വി ഗോവിന്ദനെ ഗോവിന്ദൻ എന്നേ വിളിക്കാനാവൂ എന്നും അയാള്‍ വെറും പി ടി മാഷാണെന്നും പി കെ ശശി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ഗോവിന്ദന് മുതല്‍ ബ്രാഞ്ച് അംഗത്തിന് വരെ വലിയ അഹങ്കാരമായിരുന്നു എന്നും പി കെ ശശി കുറ്റപ്പെടുത്തി. എം വി ഗോവിന്ദനെതിരായ ജി സുധാകരൻ്റെ വിമർശനത്തിന് പിന്നാലെയാണ് പി കെ ശശിയുടെയും വിമർശനം.
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു ജി സുധാകരൻ്റെ വിമർശനം.
Key Words : PK Sasi, CPM

COMMENTS