Court sentenced CPI (M) leader P P Chitharanjan
തിരുവനന്തപുരം: ആലപ്പുഴ മുന്‍ എം.എല്‍.എ പി.പി ചിത്തരഞ്ജന് ശിക്ഷ വിധിച്ച് കോടതി. ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞ കേസിലാണ് കോടതി നടപടി. കോടതി പിരിയും വരെ നില്‍പ്പ് ശിക്ഷയും 1600 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
2025 ജനുവരി 17 ന് പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റോഡില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ നടന്ന വഴി തടയല്‍ പ്രകടനത്തിനാണ് കോടതി ശിക്ഷ വിധിച്ചത്.
ചിത്തരഞ്ജനു പുറമെ സിഐടിയു നേതാക്കളായ പി.എം വാഹിദ, എന്‍,കെ രാമചന്ദ്രന്‍ എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചു. മൂവരും കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ കോടതിമുറിയില്‍ നില്‍ക്കുകയും പിഴ ഒടുക്കുകയും ചെയ്തശേഷമാണ് കോടതി വിട്ടത്.
Keywords: Court, P P Chitharanjan, Sentenced, Monday


COMMENTS