Corro Health company crisis in Kerala
കൊച്ചി: കൂട്ടപ്പിരിച്ചുവിടല്‍ നടപടികളുമായി കോറോഹെല്‍ത്ത് കമ്പനി. സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ചുകൊണ്ടാണ് മാനേജ്‌മെന്റ് നടപടി. ഇന്ന് ജോലിക്കെത്തിയ ജീവനക്കാരെ അകത്ത് പ്രവേശിപ്പിച്ചില്ല. നിലവില്‍ സ്ഥാപനത്തിന്റെ പുറത്തുനില്‍ക്കുകയാണ് ജീവനക്കാര്‍.
അതേസമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനമാകുന്നതുവരെ പിരിച്ചുവിടല്‍ നടപടികള്‍ മരവിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാല്‍ ജീവക്കാരുമായി ചര്‍ച്ച നടത്താന്‍ ലേബര്‍ കമ്മീഷണറും തൊഴില്‍ സെക്രട്ടറിയും ഇന്ന് കൊച്ചിയിലെത്തുന്നുണ്ട്.
അതേസമയം ഇന്ന് കമ്പനി സര്‍ക്കാരുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് ബുധനാഴ്ച തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയാണ് കോറോഹെല്‍ത്ത്. കൊച്ചി പാലാരിവട്ടം ഓഫീസിലെ അറുന്നൂറോളവും കോഴിക്കോട് ഓഫീസിലെ ഇരുന്നൂറോളവും ജീവനക്കാരെയാണ് കമ്പനി യാതൊരു മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കിയത്.
Keywords: Corro Health, Crisis, Kochi, Kozhikode, Government


COMMENTS