ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന വ്യാജന്മാര്‍ക്കെതിരെ 'കോം ഇന്ത്യ'; പരാതി നല്‍കാന്‍ തീരുമാനം

Com India Takes Strict Stance Against Impostors Tarnishing the Credibility of Online Media; To File Police Complaint


കൊച്ചി: ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരായി നടിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടു. 

യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജുകള്‍, ന്യൂസ് എന്ന് പേരിടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രൂപീകരിച്ച് വിവിധ ജില്ലകളില്‍ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങും നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുലക്ഷങ്ങളാണ് ഇവര്‍  തട്ടിച്ചെടുക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യമാണ് ഇതു മൂലം ഉണ്ടാകുന്നത്. ഡിജിറ്റല്‍ മീഡിയയുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് സംഘടന പരാതി നല്‍കും. ബ്ലാക്ക് മെയിലിങ് വിവരം കൈമാറാന്‍ പൊലീസ് പ്രത്യേക നമ്പര്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

കോം ഇന്ത്യയെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍ 

ഇന്ത്യയിലെ ഏറ്റവും പ്രധാന ഡിജിറ്റല്‍ മീഡിയ സംഘടനയും മലയാളത്തിലെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ മാനേജ്‌മെന്റ് അസോസിയേഷനുമായ 'കോം ഇന്ത്യ'യുടെ പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെ തിരഞ്ഞെടുത്തു.

മലയാളി വാര്‍ത്ത എഡിറ്റര്‍ സോയിമോന്‍ മാത്യുവാണ് ജനറല്‍ സെക്രട്ടറി. ട്രൂ വിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), കെ ബിജിനു (കേരള ഓണ്‍ലൈന്‍ ന്യൂസ്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, കെ ആര്‍ രതീഷ് (ഗ്രാമജ്യോതി), സ്മിത അത്തോളി (മലബാറി ന്യൂസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

അജയ് മുത്താന (വൈഗ ന്യൂസ്), ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), സാജ് കുര്യന്‍ (സൗത്ത് ലൈവ്), അബ്ദുള്‍ മുജീബ് (കെ വാര്‍ത്ത), കെ ഷാജി (എക്‌സ്പ്രസ് കേരള), അല്‍ അമീന്‍ (ഇ വാര്‍ത്ത), ഇസ്ഹാഖ് ഈശ്വരമംഗലം (മലബാര്‍ ന്യൂസ്) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.

കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു .

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഡിജിറ്റല്‍ മീഡിയ സംഘടനയാണ് കോം ഇന്ത്യ. 

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന പിആര്‍ഡി 2023-ല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്റ്റ് പുറത്തിറക്കിയത് കോം ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സംഘടനയില്‍ അംഗത്വം ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും www.comindia.org എന്ന വെബ്‌സൈറ്റ് വഴിയും  4comindia@gmail.com എന്ന മെയിലിലും അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷകളില്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം മാത്രമാകും അംഗത്വം നല്‍കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 99616 74536

Summary: The General Body meeting of the Confederation of Online Media-India (C-Om India) has urged the government and the police to take stringent action against those individuals operating as fake digital journalists to commit frauds.

Widespread scams and blackmailing activities are reportedly taking place across various districts through social media platforms, including YouTube channels, Facebook pages, WhatsApp groups named under the guise of "News," and blogs. These fraudsters are swindling lakhs of rupees from private institutions, individuals, and business owners alike.

This ongoing menace creates disrepute for legitimate online media organizations that operate in compliance with the guidelines laid down by the Central and State governments. It has even begun to affect the core credibility of digital media. Consequently, the General Body meeting resolved to move forward with a strong stand against this issue.

The organization will submit formal complaints to the Chief Minister, the Home Minister, and the State Police Chief demanding a comprehensive investigation. The meeting also requested the police department to assign a dedicated helpline number to report incidents of blackmailing. Furthermore, C-Om India demanded that a special mechanism be established in every district for this purpose.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7807,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18637,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2590,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,409,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1053,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1238,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2562,
ltr
item
www.vyganews.com: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന വ്യാജന്മാര്‍ക്കെതിരെ 'കോം ഇന്ത്യ'; പരാതി നല്‍കാന്‍ തീരുമാനം
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന വ്യാജന്മാര്‍ക്കെതിരെ 'കോം ഇന്ത്യ'; പരാതി നല്‍കാന്‍ തീരുമാനം
Com India Takes Strict Stance Against Impostors Tarnishing the Credibility of Online Media; To File Police Complaint
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCWKk5bS-CA0Y93u08lHiuefUP24BayuAZiA_5soAztVsxpXSzrAS-2jEUHGYhTk5aIFROKVu7yqBnTiQ0AeSCG1xZGQ0-y808qxsqmcqdX0uJe7TUhS7JajMOsbVevjREyYH48BX8Q9qGlwYmTfdIhfQkTTllTnk1PSrjVTN-J29ezOwkFAIX1yyKT0I/w640-h384/Com%20India1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCWKk5bS-CA0Y93u08lHiuefUP24BayuAZiA_5soAztVsxpXSzrAS-2jEUHGYhTk5aIFROKVu7yqBnTiQ0AeSCG1xZGQ0-y808qxsqmcqdX0uJe7TUhS7JajMOsbVevjREyYH48BX8Q9qGlwYmTfdIhfQkTTllTnk1PSrjVTN-J29ezOwkFAIX1yyKT0I/s72-w640-c-h384/Com%20India1.jpg
www.vyganews.com
https://www.vyganews.com/2026/07/com-india-takes-strict-stance-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/com-india-takes-strict-stance-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy