CMRL - Exalogic case
കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷണം മുന്‍മന്ത്രി മുഹമ്മദ് റിയാസിലേക്ക്. വീണ ടിയുടെ ഭര്‍ത്താവ് കൂടിയായ റിയാസിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
അതേസമയം മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ കൂടിയായ വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് രണ്ടു തവണ വീണയെ ചോദ്യം ചെയ്തിട്ടും കൃത്യമായ രേഖകള്‍ ഹാജരാക്കാനായിട്ടില്ല. വീണയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്.
ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളിലേക്ക് ഇഡി തിരിയുന്നത്. പിണറായി വിജയന്റെ ഈ വിഷയത്തിലെ പങ്കും ഇഡി പരിശോധിക്കുന്നുണ്ട്. മാത്രമല്ല ഇതില്‍ അഴിമതി നിരോധന നിയമത്തിന്റെ സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്.
Keywords: CMRL, Exalogic, ED, Veena T, Mohammed Riyas


COMMENTS