ന്യൂഡൽഹി: രാജ്യവ്യാപകമായി ഉയർന്ന ശക്തമായ ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധങ്ങൾക്കൊടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ നിർണായക നീക്കവുമായി കേന്ദ്ര സ...
ന്യൂഡൽഹി: രാജ്യവ്യാപകമായി ഉയർന്ന ശക്തമായ ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധങ്ങൾക്കൊടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ.
ഏജൻസിയുടെ പ്രവർത്തനം പൂർണമായി ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ പുറത്താക്കി. ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ചോദ്യപേപ്പർ ചോർച്ച കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ കടുത്ത നടപടി.
Key Words : Central Government, National Testing Agency

COMMENTS