ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളും സിനിമകളും പകർപ്പവകാശം ലംഘിച്ച് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കർശന നിർദ്...
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളും സിനിമകളും പകർപ്പവകാശം ലംഘിച്ച് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെയും ക്രിയേറ്റർ ഇക്കോണമിയെയും പൈറസിയിൽ നിന്ന് പൂർണ്ണമായി സംരക്ഷിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം.
പകർപ്പവകാശമുള്ള സിനിമകൾ നിയമവിരുദ്ധമായി പങ്കുവെക്കുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അഡ്മിൻമാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പരാതികൾ വരുമ്പോൾ മാത്രം ചില ചാനലുകൾ നീക്കം ചെയ്യുന്ന രീതിക്ക് പകരം, പ്ലാറ്റ്‌ഫോം തലത്തിൽ തന്നെ പൈറസി തടയാനുള്ള സ്ഥിര സംവിധാനം ടെലിഗ്രാം ഒരുക്കണം.
നിർമ്മാതാക്കൾക്കും നിയമപാലകർക്കുമായി പ്ലാറ്റ്‌ഫോം നിലവിൽ ഒരുക്കിയിട്ടുള്ള പരാതി പരിഹാര സംവിധാനങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറണം.
കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാറ്റോഗ്രാഫ് നിയമം എന്നിവ പ്രകാരം കടുത്ത ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Key Words : Telegram

COMMENTS