ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാര ചടങ്...
ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. നാല് മാസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് രാജ്യം വൻ സുരക്ഷാ ക്രമീകരണങ്ങളോടെ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.ഇന്ന് (വെള്ളിയാഴ്ച) മുതൽ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ കേന്ദ്രത്തിൽ പൊതുദർശനത്തിനായി വെച്ചിരിക്കുന്ന ഭൗതികശരീരത്തിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ശനിയാഴ്ച മുതൽ ആറ് ദിവസങ്ങളിലായി ഇറാനിലെയും ഇറാഖിലെയും അഞ്ച് പ്രമുഖ നഗരങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും.
ടെഹ്‌റാൻ, ഖോം, നജഫ്, കർബല എന്നിവടങ്ങളിലെ പൊതുദർശനത്തിന് ശേഷം, ജൂലൈ 9 വ്യാഴാഴ്ച ഖമേനിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ പള്ളിയിലാണ് ഭൗതികശരീരം അടക്കം ചെയ്യുക.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കുന്നില്ല. പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, കോൺഗ്രസ് പ്രതിനിധിയായി മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഇറാനിലെത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ വിലാപ ചടങ്ങുകളിൽ പങ്കാളികളാകുന്നുണ്ട്. വൻ ജനപങ്കാളിത്തമുള്ള ഈ ചടങ്ങുകളുടെ പശ്ചാത്തലത്തിൽ ടെഹ്റാനിലും പരിസര നഗരങ്ങളിലും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും ചടങ്ങുകളിൽ സംബന്ധിക്കും. വരും ദിവസങ്ങളിൽ കോടിക്കണക്കിന് ജനങ്ങൾ വിലാപയാത്രയിൽ പങ്കുചേരുമെന്നാണ് റിപ്പോർട്ടുകൾ.

COMMENTS