Actor Aravind Akash got married
മലേഷ്യ: നന്ദനം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വിയാണ് വധു. ക്വാലാലംപൂരില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
2002 ല്‍ പുറത്തിറങ്ങിയ നന്ദനമാണ് അരവിന്ദിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെയും ഭാഗമായി.
പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തി. നിരവധി തമിഴ്, മലയാളം റിയാലിറ്റി ഷോകളുടെയും ഭാഗമായിട്ടുണ്ട്.
Keywords: Aravind Akash, Marriage, Nandanam


COMMENTS