Aamir Khan to marry Gouri Spratt on July 5
മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നു. സലോണ്‍ ഉടമയായ ഗൗരി സ്പ്രാറ്റാണ് വധു. ഈ മാസം അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് വിവാഹം. ചടങ്ങില്‍ 150 പേരോളം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവര്‍ക്കും മുന്‍ വിവാഹങ്ങളില്‍ മക്കളുണ്ട്. അവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. റീന ദത്തയാണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ. 1986 ര്‍ വിവാഹിതരായ ഇവര്‍ 2002 ല്‍ വേര്‍പിരിഞ്ഞു. നടന്‍ ജുനൈദ്, ഐറ എന്നിവര്‍ മക്കളാണ്.
തുടര്‍ന്ന് 2005 ല്‍ സംവിധായിക കിരണ്‍ റാവുവിനെ വീണ്ടും വിവാഹം ചെയ്‌തെങ്കിലും 2025 ല്‍ ഇവര്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനും ആമിറിന് ഉണ്ട്. തുടര്‍ന്നാണ് മുംബൈയില്‍ ബിബ്ലണ്ട് എന്ന സലോണ്‍ നടത്തുന്ന ഗൗരി സ്പ്രാറ്റുമായി ആമിര്‍ ഖാന്‍ വിവാഹത്തിന് ഒരുങ്ങുന്നത്.
Keywords: Aamir Khan, Gouri Spratt, Marriage, July 5



COMMENTS