കല്‍പ്പറ്റ : വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ 5 മരണം സ്ഥിരീകരിച്ചു. ഏഴുപേരെ കാണാതായി. കണ്ടെയ്‌നര്‍ ഓഫീസില്‍ നിന്...
കല്‍പ്പറ്റ : വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ 5 മരണം സ്ഥിരീകരിച്ചു. ഏഴുപേരെ കാണാതായി. കണ്ടെയ്‌നര്‍ ഓഫീസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മീനാക്ഷിപ്പാലം പൂര്‍ണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ പി അനില്‍ കുമാറിനോടും കൃഷി മന്ത്രി ടി സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും ഒരു ബസ് സ്റ്റോപ്പും പൂര്‍ണ്ണമായി തകര്‍ന്നു. മീനാക്ഷി പാലത്തിന് മുകളില്‍ മണ്ണ് നിറഞ്ഞ നിലയിലാണ്.
വയനാട് കള്ളാടിയില്‍ നിര്‍നിര്‍ദ്ദിഷ്ട തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപമുള്ള മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് 24 മണിക്കൂറിനിടെ 265 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴ കാരണം ഇവിടെയുണ്ടായിരുന്ന തുരങ്കപാതയുടെ നിര്‍മാണ ജോലികള്‍ തലേദിവസം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
തുരങ്കപാതയുടെ നിര്‍മാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയതു കൊണ്ടാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചതെന്ന് മന്ത്രി ടി. സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ കളക്ടര്‍, അഗ്‌നിരക്ഷാസേന, ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്തെ താഴെയുള്ള വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരുവമ്പാടി എംഎല്‍എ സി.കെ. കാസിമും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വയനാട്ടിലേക്ക് തിരിച്ചു.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Key Words : Wayanad Landslide

COMMENTS