ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഞ്ചരിച്ച വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. നെടുമുടി സ്വദേശി സുനീഷിനാ...
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഞ്ചരിച്ച വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. നെടുമുടി സ്വദേശി സുനീഷിനാണ് പരുക്കേറ്റത്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ചമ്പക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ചമ്പക്കുളം വള്ളംകളി കഴിഞ്ഞ് മടങ്ങുകയായിരുന്നു എംഎൽഎയുട വാഹനം.
എതിർദിശയിൽ നിന്നും വന്ന സുനീഷിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ യുവാവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.
അപകടസമയത്ത് എംഎൽഎ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവൽ ആരോപിച്ചു. അപകടം നടന്നയുടൻ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോലും നിൽക്കാതെ എംഎൽഎ സംഭവസ്ഥലത്തുനിന്ന് മുങ്ങിയതായും ജെയിംസ് സാമുവൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Key Words : Kuttanad MLA, Reji Cheriyan, Accident, DYFI

COMMENTS