കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. പരേ...
കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. പരേതനായ സാമിക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: രാഹുൽ, മേഘ (രാഹുൽ ജ്വല്ലറി, മധുരിമ ഗോൾഡ്, എംഎസ് ഗോൾഡ്). മരുമക്കൾ: നിമ്യ, ബിനോയ്. സംസ്കാരം ശനിയാഴ്ച മാവൂരിലെ വീട്ടുവളപ്പിൽ.
കടുത്ത വയറിളക്കവും പനിയും പിടിപെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിതയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Key Words : Woman, Kozhikode, Shigella

COMMENTS