തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്...
തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്‍ അഹങ്കാരിയാണെന്നായിരുന്നു സുകുമാരൻ നായരുടെ പരാമർശം. പല തവണ മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിട്ടും എൻഎസ്എസിന് അനുമതി നൽകിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
സതീശന്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കുമെന്നും കൂട്ടിച്ചേർത്തു. രണ്ടുതവണ അനുമതി തേടിയിട്ടും മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയിരുന്നില്ല. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്. എന്‍എസ്എസ് ബജറ്റിനിടെയായിരുന്നു സുകുമാരൻ നായരുടെ വിമർശനം.
Key Words : VD Satheesan, G Sukumaran Nair

COMMENTS