തിരുവനന്തപുരം : കോർപ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. നീക്കത്തില്‍ എല്‍ഡിഎഫ് കൈകോർത്താല്‍ സാഹചര്യം നിർണായകമാകും. തിങ്കള...
തിരുവനന്തപുരം : കോർപ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. നീക്കത്തില്‍ എല്‍ഡിഎഫ് കൈകോർത്താല്‍ സാഹചര്യം നിർണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗണ്‍സില്‍ യോഗം നടക്കുക. കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എല്‍ഡിഎഫും വിമർശനം ഉയർത്തിയിരുന്നു അതിന് പിന്നാലെയാണ് യോഗം തിങ്കളാഴ്ചയിലേക്ക് തീരുമാനിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് കാപ്പ കേസില്‍ നിലവില്‍ ജയിലിലാണ്. സുഗതനെ കൗണ്‍സിലർ സ്ഥാനത്തുനിന്ന് നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ഇന്നലെ കോർപ്പറേഷനില്‍ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്തു. സുഗതന്‍റെ സത്യപ്രതിജ്ഞയും അസാധുവായിരുന്നു.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം.പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയില്‍ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Key Words : UDF, No-confidence Motion, Thiruvananthapuram Corporation

COMMENTS