Thiruvananthapuram corporation issue
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി യു.ഡി.എഫ്. കോര്‍പ്പറേഷനില്‍ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് നീക്കം. ഇന്നു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ് സൂചന.
അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം യു.ഡി.എഫിന് ഇല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ എല്‍.ഡി.എഫുമായി സഹകരിക്കുമോയെന്നാണ് അറിയേണ്ടത്.
101 അംഗ കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് 50 സീറ്റും എല്‍.ഡി.എഫിന് 29 സീറ്റും യു.ഡി.എഫിന് 20 സീറ്റുമാണുള്ളത്. ഒരു യു.ഡി.എഫ് സ്വതന്ത്രനുമുണ്ട്. ഒരു ബി.ജെ.പി കൗണ്‍സിലര്‍ (ആര്‍ സുഗതന്‍) കാപ്പ കേസില്‍ ജയിലിലുമാണ്. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാണ് കോര്‍പ്പറേഷനിലെ സ്ഥിതി.
Keywords: Thiruvananthapuram corporation, BJP, LDF, UDF


COMMENTS