ആലിയ ഭട്ടിനെ നായികയാക്കി യഷ് രാജ് ഫിലിംസ് ഒരുക്കുന്ന 'ആല്‍ഫ' സിനിമയുടെ ട്രെയിലര്‍ എത്തി. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലുള്ള...
ആലിയ ഭട്ടിനെ നായികയാക്കി യഷ് രാജ് ഫിലിംസ് ഒരുക്കുന്ന 'ആല്‍ഫ' സിനിമയുടെ ട്രെയിലര്‍ എത്തി. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലുള്ള ചിത്രത്തില്‍ ബോബി ഡിയോള്‍, ശര്‍വാരി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ല്‍ ആണ് സംവിധാനം.
ചിത്രത്തിന്റെ ട്രെയിലറില്‍ ഹൃതിക് റോഷന്‍ ഏജന്റ് കബീര്‍ ആയി അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിലൂടെ ശ്രദ്ധേയമായ ദ് റെയില്‍വെ െമന്‍ സീരിസിന്റെ സംവിധായകനാണ് ശിവ. ശ്രീധര്‍ രാഘവന്‍, സൗമില്‍ ശുക്ല എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം റുബൈസ്. സംഗീതം റോഹന്‍ഷ്അബീര്‍. ഉദയ് ചോപ്രയുടേതാണ് കഥ. ഹൃതിക്കിനെ കൂടാതെ സല്‍മാന്‍ ഖാന്‍, ഷാറുഖ് എന്നിവരും അതിഥി വേഷത്തില്‍ എത്തിയേക്കും.
Key Words : Trailer, Alia Bhatt, Alpha

COMMENTS