തിരുവനന്തപുരം : ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകും എൻ. പ്രശാന്തും നേരിട്ട സസ്പെൻഷൻ നട...
തിരുവനന്തപുരം : ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകും എൻ. പ്രശാന്തും നേരിട്ട സസ്പെൻഷൻ നടപടി പിൻവലിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ ഫയലിൽ ഒപ്പിട്ടു. പ്രശാന്ത് കഴിഞ്ഞ രണ്ടുവർഷമായും ബി അശോക് ഒന്നരവർഷമായും സസ്പെൻഷനിലാണ്. വിമർശിച്ചതിൻ്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സർക്കാർ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ 2 പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നും സർക്കാർ വിലയിരുത്തി.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിൻ്റെ പേരിൽ രണ്ടു വർഷത്തോളമായി സസ്പെൻഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുൻ സർക്കാരിൻ്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസം അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിൻ്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.
Key Words : Suspension, IAS officers, Dr. B. Ashok, N. Prashanth

COMMENTS