Stone pelted at train; RSS chief Mohan Bhagwat onboard
ലക്‌നൗ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിനു നേരെ കല്ലേറ്. ഇന്നലെ രാത്രി എട്ടരയോടെ കാണ്‍പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മോഹന്‍ ഭാഗവതിന്റെ കോച്ചിനു നേരെ കല്ലേറുണ്ടാവുകായയിരുന്നു.
ട്രെയിന്‍ ഫിറോസാബാദിനു സമീപം എത്തിയപ്പോഴാണ് സംഭവം. കല്ലേറില്‍ കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. അതേസമയം ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഉടന്‍ തന്നെ റെയില്‍വേ പൊലീസും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Mohan Bhagwat, RSS Chief, Train, Stone


COMMENTS