ന്യൂയോർക്ക്: പ്രശസ്ത പിന്നണി ഗായികയും പ്രമുഖ സംഗീത അധ്യാപികയുമായ ശാന്ത മധു (77) അന്തരിച്ചു. ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസ...
ന്യൂയോർക്ക്: പ്രശസ്ത പിന്നണി ഗായികയും പ്രമുഖ സംഗീത അധ്യാപികയുമായ ശാന്ത മധു (77) അന്തരിച്ചു. ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മലയാള ചലച്ചിത്ര ലോകത്ത് പിന്നണി ഗായികയായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അവർ, പ്രവാസലോകത്ത് സംഗീത ശാഖയ്ക്ക് നൽകിയ സംഭാവനകളിലൂടെയാണ് ഏറെ ആദരിക്കപ്പെട്ടത്. ദീർഘകാലമായി ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടിയിൽ സ്വന്തമായി മ്യൂസിക് സ്കൂൾ നടത്തിവരികയായിരുന്നു. അമേരിക്കയിലെ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കുട്ടികൾക്ക് അവർ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകി.ന്യൂയോർക്കിലേക്ക് കുടിയേറുന്നതിന് മുൻപ് കേരളത്തിലും ഡൽഹിയിലുമായി ദീർഘകാലം സംഗീത അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കലാഭവൻ, ഡൽഹി, കാഞ്ഞൂർ സെന്റ് ജോസഫ്‌സ് സ്കൂൾ എന്നിവിടങ്ങളിലെല്ലാം അവർ അധ്യാപികയായിരുന്നു. കെ. കെ. മാണി - മറിയാമ്മ മാണി ദമ്പതികളുടെ മകളാണ്. പ്രശസ്ത സംഗീത അധ്യാപകൻ മധു വെള്ളിപ്പാറയാണ് ഭർത്താവ്. ഏക മകൾ: ഗീതിക (ഗീതു). സംസ്കാര ചടങ്ങുകൾ പിന്നീട് ന്യൂയോർക്കിൽ വെച്ച് നടക്കും.
Key Words : Shanta Madhu, Passed Away

COMMENTS