Shigella reported in Kollam
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പരവൂര്‍, കിളികൊല്ലൂര്‍ മേഖലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടലിലെ അണുബാധ കാരണമുണ്ടാകുന്ന വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് ഷിഗെല്ലയുടെ ലക്ഷണം. മലിനജലത്തിലൂടെയാണ് രോഗം പടരുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗം പടരാന്‍ ഏറെ സാധ്യത.
അതേസമയം സംസ്ഥാനത്ത് ഷിഗെല്ല ആശങ്ക പടരുന്നതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. മഴക്കാലം ശക്തമായതോടെ ഷിഗെല്ല ഉള്‍പ്പടെയുള്ള പല രോഗങ്ങളും പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
Keywords: Shigella, Kollam, Students, Medical college


COMMENTS