കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാ...
കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ വ്യാഴാഴ്ച വരെ ഒൻപത് പേരുടെ പരിശോധനാ ഫലം വന്നിരുന്നു. ഇവയെല്ലാം പോസിറ്റീവായിരുന്നു. ബാക്കിയുള്ള ഏഴുപേരുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം.
Key Words : Shigella, Wayanad

COMMENTS