.

സലിം കുമാര്‍ ഇനി ചിരിമായാത്ത ഓര്‍മ, ആയിരങ്ങളെ സാക്ഷിയാക്കി സംസ്‌കാരം

Salim Kumar Becomes an Indelible Memory; Cremated in the Presence of Thousands


കൊച്ചി : ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ സലിം കുമാറിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട. വടക്കന്‍ പറവൂരിലെ 'ലാഫിങ് വില്ല' വളപ്പില്‍ നടന്ന ചടങ്ങുകളില്‍ ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു.

ന്യൂമോണിയ ബാധയെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനം മൂലം ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്.

ശക്തമായ കാലവര്‍ഷം അവഗണിച്ചും പതിനായിരക്കണക്കിന് ആരാധകരും സഹപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളും വടക്കന്‍ പറവൂരിലേക്ക് തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.

ഞായറാഴ്ച രാവിലെ വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ രാവിലെ 9:00 മണി മുതല്‍ ഉച്ചയ്ക്ക് 2:00 മണി വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും നടന്‍മാരും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത്.

ഉച്ചയ്ക്ക് 2:00 മണിയോടെ വിലാപയാത്രയായി മൃതദേഹം അദ്ദേഹത്തിന്റെ 'ലാഫിങ് വില്ല' എന്ന വസതിയിലേക്ക് കൊണ്ടുപോയി. നാട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വിട ചൊല്ലാന്‍ ഇവിടെ സൗകര്യമൊരുക്കിയിരുന്നു.

ഉച്ചയ്ക്ക് 3:00 മണിയോടെ വസതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ വലിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്. എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് സംസ്ഥാന പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കി ആദരിച്ചു.

തന്റെ മരണാനന്തര ചടങ്ങുകളില്‍ മതപരമായ യാതൊരുവിധ ആചാരങ്ങളും പാടില്ലെന്ന സലിം കുമാറിന്റെ മുന്‍ ആഗ്രഹപ്രകാരം പൂര്‍ണ്ണമായും ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ചന്തു സലിം കുമാറും, ആരോമല്‍ സലിം കുമാറും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

രാഷ്ട്രീയ രംഗത്തെയും ചലച്ചിത്ര രംഗത്തെയും പ്രമുഖരുടെ വലിയൊരു നിര തന്നെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. സലിം കുമാറുമായി പതിറ്റാണ്ടുകളായുള്ള ആത്മബന്ധമുള്ള കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും ഉടനീളം പങ്കെടുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എറണാകുളം എം.പി ഹൈബി ഈഡന്‍ എന്നിവരും പങ്കെടുത്തു.

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, അപര്‍ണ്ണ ബാലമുരളി, ഷാജി കൈലാസ്, അന്ന ബെന്‍, മാലാ പാര്‍വതി, മാത്യു തോമസ് എന്നിവരുള്‍പ്പെടെ ചലച്ചിത്ര പ്രതിഭകളുടെ വലിയൊരു നിര അദ്ദേഹത്തിന് വിട ചൊല്ലാനെത്തി. സംസ്ഥാനത്തിന് പുറത്തായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി.

മിമിക്രി കലാകാരനില്‍ നിന്ന് കഠിനാധ്വാനം കൊണ്ട് ദേശീയ അവാര്‍ഡ് ജേതാവ് (ആദാമിന്റെ മകന്‍ അബു, 2010) വരെയായി വളര്‍ന്ന, ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ പ്രതിഭയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

Summary: National Award-winning actor, filmmaker, and beloved star of Malayalam cinema, Salim Kumar, was laid to rest with full State honours. Thousands gathered to witness the final rites held at the premises of his residence, "Laughing Villa," in North Paravur.

The actor passed away on Saturday night following a cardiac arrest while undergoing treatment for pneumonia at Amrita Hospital in Kochi.

Despite heavy monsoon rains, tens of thousands of fans, colleagues, and prominent personalities arrived in North Paravur to pay their final respects to their favorite star.

On Sunday morning, the mortal remains were brought to the North Paravur Municipal Town Hall, where the public was allowed to pay tribute from 9:00 AM to 2:00 PM. A massive crowd, including cultural activists and actors, lined up to catch a final glimpse of the actor.

At around 2:00 PM, the body was taken in a solemn funeral procession to his residence, "Laughing Villa," where arrangements were made for local residents and close relatives to bid farewell.

The final rites commenced at his residence around 3:00 PM. In recognition of his monumental contributions to the film industry, the Government of Kerala accorded him full state honours. Ernakulam District Collector G. Priyanka laid a wreath on behalf of the state government, followed by a traditional bugle salute performed by the State Police.

In accordance with Salim Kumar's previously expressed wish that no religious rituals should be performed after his death, all such customs were completely avoided. His sons, Chanthu Salim Kumar and Aaromal Salim Kumar, jointly lit the funeral pyre.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,752,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7793,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18576,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2584,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,408,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1048,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1233,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2543,
ltr
item
www.vyganews.com: സലിം കുമാര്‍ ഇനി ചിരിമായാത്ത ഓര്‍മ, ആയിരങ്ങളെ സാക്ഷിയാക്കി സംസ്‌കാരം
സലിം കുമാര്‍ ഇനി ചിരിമായാത്ത ഓര്‍മ, ആയിരങ്ങളെ സാക്ഷിയാക്കി സംസ്‌കാരം
Salim Kumar Becomes an Indelible Memory; Cremated in the Presence of Thousands
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtvd_du84iVxXauFqX-tNx4f4Z5Y_K68vEwaRJ5Lwv_Z_NIpJ9v-_aSO1YbXeSpOEaAq1Q6pQaW3L1lqOAaF1JgOkW5Uiev7rHycSJWiSxwnwSW6X1NacNf-sO0VepSEsbF0YPAG2FSVIrJN1Qre42kZZZoDgmX7R2mrEM8ClMWaZUpXPYHR739IOdsko/w640-h384/Salim%20Kumar.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtvd_du84iVxXauFqX-tNx4f4Z5Y_K68vEwaRJ5Lwv_Z_NIpJ9v-_aSO1YbXeSpOEaAq1Q6pQaW3L1lqOAaF1JgOkW5Uiev7rHycSJWiSxwnwSW6X1NacNf-sO0VepSEsbF0YPAG2FSVIrJN1Qre42kZZZoDgmX7R2mrEM8ClMWaZUpXPYHR739IOdsko/s72-w640-c-h384/Salim%20Kumar.jpg
www.vyganews.com
https://www.vyganews.com/2026/06/salim-kumar-becomes-indelible-memory.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/salim-kumar-becomes-indelible-memory.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy