തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കാണാതെ വ...
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മത്സരങ്ങൾ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായാണ് നടക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സമയം രാത്രി 10.30, പുലർച്ചെ 2.30, 3.30, 5.30 തുടങ്ങിയ സമയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ശരാശരി 4500 മെഗാവാട്ടാണ് രാത്രിയിലെ വൈദ്യുതി ഉപഭോഗം. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമാണ് പ്രധാന കാരണം. പൊതുവേ വൈദ്യുതിയുടെ ഉപയോഗം കുറയേണ്ട സമയത്ത് വർധനയുണ്ടായത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ രാത്രികാലത്തെ വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
Key Words : Power Cut

COMMENTS