Petition against Priyadarshani project
കൊച്ചി: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയിരിക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ശാസ്ത്രീയ പഠനമോ, സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് ഒത്തുതീര്‍പ്പാകുന്നതുവരെ പദ്ധതി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.
Keywords: High court, Priyadarshani project, KSRTC, Petition



COMMENTS