ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍. രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത...
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍. രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി.
ഇതോടെ കേരളത്തിലെ ജലോത്സവ സീസണുകള്‍ക്ക് തുടക്കമാകും. ഡിസംബര്‍ വരെ കേരളത്തിലാകമാനം വള്ളംകളികള്‍ നടക്കും.കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് മിഥുനമാസത്തിലെ മൂലം നാളില്‍ ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന ജലോത്സവം. മന്ത്രി പി സി വിഷ്ണുനാഥാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുക. എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷാജി വി നായർ ഉള്‍പ്പടെയുള്ളവർ പങ്കെടുക്കും.
അതേസമയം, വള്ളംകളിയോടനുബന്ധിച്ച് പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധവും ശക്തമാണ്.
Key Words : Champakulam Boat Race

COMMENTS