തിരുവനന്തപുരം : പ്രണയം നിരസിച്ചതിനെ വൈരാഗ്യത്തിൽ പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. പ്ലസ്...
തിരുവനന്തപുരം : പ്രണയം നിരസിച്ചതിനെ വൈരാഗ്യത്തിൽ പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ കുട്ടിയെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചത്. പനവൂര്‍ സ്വദേശിയായ സഹദാണ്(21) പെൺകുട്ടിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. യുവാവിന്റെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർഥിനിയായ കുട്ടിയുടെ കഴുത്തിനും മുതുകിലും വയറ്റിലും പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിലും തുടരുകയാണ്. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെയാണ് സഹദ് കുത്തി പരിക്കേൽപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് കാത്തുനിന്ന സഹദ് കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം കാറില്‍ രക്ഷപെടുകയായിരുന്നു. വീട്ടില്‍ നിന്നും ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തിരുന്നാണ് യുവാവ് കുത്തിയത്. മുഖത്തും മുതുകിലുമാണ് കുത്തിയത്. മുതുകിലെ മുറിവ് ആഴത്തിലുളളതാണ് എന്നാണ് വിവരം. പെൺകുട്ടിയെ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ആണ് പ്രവേശിപ്പിച്ചിട്ടുള്ളയ്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
Key Words : Love Failure, stabbed

COMMENTS