ആലപ്പുഴ : ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി. പള്ളിപ്പാട്ടെ വാടകവീട്ടില്‍ നടത...
ആലപ്പുഴ : ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി. പള്ളിപ്പാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ വീട്ടില്‍ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല; ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പോലീസിന് നല്‍കിയ പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.
വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസ് ആയതിനാല്‍ തുടർനടപടികള്‍ക്കായി പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. വനംവകുപ്പായിരിക്കും കേസെടുത്ത് തുടരന്വേഷണം നടത്തുക.
പള്ളിപ്പാട് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കഴിഞ്ഞ ഒരു വർഷമായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പോലീസ് നടത്തിയ യാദൃച്ഛിക പരിശോധനയിലാണ് ഈ പദാർഥശേഖരം കണ്ടെത്തിയത്.
Key Words : Operation Toofan, Ambergris

COMMENTS