തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉല്‍പാദനവും വിതരണവും പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷന്‍ ശുദ്ധി' പദ്ധതിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉല്‍പാദനവും വിതരണവും പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷന്‍ ശുദ്ധി' പദ്ധതിക്ക് തുടക്കമിട്ട് എക്സൈസ് വകുപ്പ്.
ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിര്‍മ്മാണം തടയുന്നതിനുമായി എക്സൈസ് വകുപ്പ് വിപുലമായ കര്‍മ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവിഷ്‌കരിച്ചിരിക്കുന്നത്.
പാലക്കാട് ഉള്‍പ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകള്‍ ഇതിനകം തന്നെ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
'ജാഗ്രതയോടെ എക്സൈസ്' എന്ന സന്ദേശമുയര്‍ത്തിക്കൊണ്ടാണ് വകുപ്പ് ഈ പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്.
Key Words : Toddy Parlor, Operation Shuddhi

COMMENTS