Non bailable warrant against Prakash Raj
ബംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്. നാല് സംസ്ഥാനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നു എന്ന പരാതിയിലാണ് കോടതി നടപടി.
ബംഗളൂരു മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരാകാന്‍ പല തവണ പ്രകാശ് രാജിന് നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ നാലു സംസ്ഥാനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നടന്‍ ഉപയോഗിക്കുന്നതായി ആരോപിച്ച് ദിലീപ് കുമാര്‍ എന്ന ആളാണ് കോടതിയെ സമീപിച്ചത്. ഇതേസമയം ഇത് വ്യാജ ആരോപണമാണെന്നാണ് പ്രകാശ് രാജിന്റെ പ്രതികരണം.
Keywords: Court, Bangaluru, Prakash Raj, Non bailable warrant

COMMENTS