ജർമ്മനിക്ക് പിന്നാലെ, ലോകകപ്പ് നേടുമെന്ന് വിലയിരുത്തപ്പെട്ട നെതർലൻഡ്സും പുറത്തായി. യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്‌സും ആഫ്രിക്കൻ കരുത്തരായ മൊറ...
ജർമ്മനിക്ക് പിന്നാലെ, ലോകകപ്പ് നേടുമെന്ന് വിലയിരുത്തപ്പെട്ട നെതർലൻഡ്സും പുറത്തായി.
യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്‌സും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. തുല്യശക്തികൾ നേർക്കുനേർ വന്നപ്പോൾ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം തുടകത്തിൽ ഒപ്പത്തിനൊപ്പം പോരാടുന്നുന്നതിനാണ് മെക്സിക്കോയിലെ മോൺടെറി സ്റ്റേഡിയം സാക്ഷ്യവഹിച്ചത്. മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് നെതർലൻഡ്സ് പരാജയപ്പെട്ടത്(3-2).
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. നെതർലൻഡ്സിനായി കോഡി ഗാക്പോ 72-ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും ഇഞ്ച്വറി ടൈമിൽ ഡിയോപിന്റെ ഗോൾ മൊറോക്കോയെ ഒപ്പമെത്തിച്ചു. ഇതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്.
Key Words : Netherlands, Morocco, FIFA World Cup

COMMENTS