Anand Madhusudanan got married
കൊച്ചി: സംഗീത സംവിധായകനും നടനുമായ ആനന്ദ് മധുസൂദനന്‍ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആനന്ദ് മധുസൂദനന്‍ തന്നെയാണ് താന്‍ വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
`പൊടിമീശ മുളക്കണ പ്രായം' തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ആനന്ദ്. പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്.
വിശേഷം എന്ന ചിത്രത്തിലൂടെ നായകനായും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ, ഗാനരചന, സംഗീതം തുടങ്ങിയ എല്ലാ മേഖലകളിലും ആനന്ദ് തിളങ്ങിയിരുന്നു.
Keywords: Anand Madhusudanan, Marriage, Sreeja Vijayan


COMMENTS