കോഴിക്കോട് : ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവെണ്ണ സ്വദേശിക്കാണ് മലേറിയ ബാധിച്ചതായി കണ്ടെത്തിയത്. ചുമട്ടുതൊഴിലാളിയായ 63കാരനാണ് അസ...
കോഴിക്കോട് : ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവെണ്ണ സ്വദേശിക്കാണ് മലേറിയ ബാധിച്ചതായി കണ്ടെത്തിയത്. ചുമട്ടുതൊഴിലാളിയായ 63കാരനാണ് അസുഖം ബാധിച്ചത്. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍ക്ക് അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയയാണെന്ന് സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണ് ഇദ്ദേഹവും താമസിക്കുന്നത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ തന്നെ തിക്കോടിയില്‍ കഴിഞ്ഞ ദിവസം ഒരു അതിഥി സംസ്ഥാന തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Key Words : Malaria, Kozhikode

COMMENTS