തിരുവനന്തപുരം :ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ജൂൺ 29 തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് എംഎൽഎ റെജി ചെറിയാന്റെ ആവശ്യത്തിന് ...
തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി അങ്ങനെയൊരു പരാമർശം നടത്തിയതെന്നാണ് കുഞ്ഞാലികുട്ടി വിശദീകരിക്കുന്നത്
അതിന്റെ ഇടയിൽ റെജി ചെറിയാന്റെ ചോദ്യം വന്നപ്പോൾ അതിന് മറുപടി നൽകിയ ശേഷം ഇരുന്ന് തന്നോടുള്ള സംസാരം തുടരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ റെജി ചെറിയാന്റെ ചോദ്യത്തിന് ഉത്തരമായല്ല അത്തരമൊരു പരാമർശം നടത്തിയത്. മുഖ്യമന്ത്രി പറഞ്ഞത് കുട്ടനാട് എംഎൽഎയോട് അല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും.
അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, പക്ഷേ തന്നെ പറ്റിക്കാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തിൽ ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ജൂൺ 29 ന് പ്രാദേശിക അവധി നൽകണമെന്ന് എംഎൽഎ റെജി ചെറിയാൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു.
അവധിയുടെ കാര്യം പരിഗണിക്കാമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി, കസേരയിലിരുന്ന ശേഷം തൊട്ടടുത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും കൊടുക്കില്ലെന്ന് എന്ന് പറയുന്ന വീഡിയോ വിപുറത്തുവന്നിരുന്നു. ശബ്ദം കുറച്ച് ആണ് അവധി കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് മൈക്കിലൂടെ ചെറിയ രീതിയില്‍ പുറത്തേക്ക് കേള്‍ക്കുകയും ചെയ്തു. പിന്നാലെ സംഭവം ചർച്ചയായി.
മുഖ്യമന്ത്രിയുടെ ഈ മറുപടിയിൽ പ്രതികരിച്ച് കുട്ടനാട് എംഎംഎ റെജി ചെറിയാനും രംഗത്തെത്തിയിരുന്നു.

COMMENTS